എ കെ ആന്റണിക്കെതിരെ പടയൊരുക്കം; കോണ്‍ഗ്രസ് ഉപാധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ അഹമ്മദ് പട്ടേലും ചിദംബരവും

ദില്ലി: കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെക്കുള്ള രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണത്തിനായി പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയാണ്. അതിനിടയിലാണ് എ കെ ആന്റണിയെ ഉപാധ്യക്ഷനാക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ സജീവമായത്.

ആദര്‍ശ രാഷ്ട്രീയത്തിന് പേരുകേട്ട ആന്റണിയ ഉപാധ്യക്ഷനാക്കുന്നത് തന്റെ പ്രതിച്ഛായ മികച്ചതാക്കാന്‍ സഹായകമാകുമെന്ന രാഹുലിന്റെ വിലയിരുത്തലായിരുന്നു നീക്കങ്ങള്‍ക്ക് പിന്നില്‍.

എന്നാല്‍ ആന്റണിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കുന്നതിനെതിരെ എ ഐ സി സി യില്‍ പടയൊരുക്കം തുടങ്ങി. പി ചിദംബരവും അഹമ്മദ് പട്ടേലുമാണ് ആന്റണിക്കെതിരായ നീക്കത്തിനു പിന്നില്‍.

സോണിയാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഹമ്മദ് പട്ടേല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. അമിത് ഷായടക്കമുള്ളവര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ജയിച്ചുകയറാനായത് തന്റെ രാഷ്ട്രീയ വിജയം കൂടിയായാണ് പട്ടേല്‍ ചൂണ്ടികാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News