കൊച്ചിയിലെ മാളില്‍ നിന്ന് കട്ടന്‍ചായ കുടിച്ച പ്രമുഖസംവിധായകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി; അത്രയ്ക്കുണ്ടായിരുന്നു വില; പകല്‍കൊള്ളയ്‌ക്കെതിരെ പ്രതിഷേധം

കൊച്ചി: ഒരു കട്ടന്‍ ചായയും ഒരു കോഫിയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ 680 രൂപയുടെ ബില്ല് കണ്ട് അന്തംവിട്ട പ്രമുഖ നടി അനുശ്രിയുടെ അനുഭവം മലയാളിക്ക് മറക്കാനായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ ദുരനുഭവം ഫേസ്ബുക്കിലൂടെ അനുശ്രി ലോകത്തെ അറിയിച്ചപ്പോള്‍ പ്രതിഷേധം ശക്തമായി.

പിന്നീട് ഇത്തരം സ്ഥലങ്ങളിലെ വില കുറയാന്‍ കാരണമായതും അനുശ്രിയുടെ പ്രതിഷേധമായിരുന്നു. എന്നാല്‍ കൊച്ചിയിലെ മാളില്‍ നിന്ന് സമാനമായ അനുഭവം നേരിട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ സുജിത് വാസുദേവിന്.

ഒരു കട്ടന്‍ചായ മാളില്‍ നിന്ന് കുടിച്ചതാണ് സുജിത് ചെയ്ത തെറ്റ്. വലിയ വിലയും കൊടുക്കേണ്ടിവന്നു. കൊച്ചിയിലെ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിലുള്ള പിവിആര്‍ ഫുഡ് കൌണ്ടറില്‍ നിന്നും കട്ടന്‍ കുടിച്ച സുജിത് ബില്ല് വന്നപ്പോള്‍ ഞെട്ടിപ്പോയി.

ജിഎസ്ടി സഹിതം നൂറ് രൂപയാണ് ഒരു കട്ടന്‍ ചായയുടെ വില. ഇത്തരം പകല്‍കൊളളയ്‌ക്കെതിരെ പ്രതിഷേധവുമായി സുജിത് രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ഗ്ലാസ് ചൂടുവെള്ളം, കുറച്ചു ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ന്ന കട്ടന്‍ചായക്കാണോ ഇത്ര വിലയെന്ന് ഫേസ്ബുക്കില്‍ ബില്ല് സഹിതം സുജിത് കുറിപ്പുമിട്ടു. നമ്മളെ കബളിപ്പിക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുത്..ജാഗ്രത സുജിത് ഫേസ്ബുക്കില്‍ കുറിച്ചു.

സുജിത്തിന്റെ പോസ്റ്റിന് താഴെ സ്വന്തം ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പകല്‍ക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നാണ് ഏവരും പറയുന്നത്. പൃഥി ചിത്രം ജെയിംസ് ആന്‍ഡ് ആലിസിന്റെ സംവിധായകനാണ് സുജിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News