പത്മാവതിയുടെ റിലീസിംഗ് തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.

സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും അതിനാല്‍ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് തന്നെ തീരുമാനിക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അഭിഭാഷകനായ എംഎല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നേരത്തെ കത്തയച്ചിരുന്നു.

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here