സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

കൊച്ചി: മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.

മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും നാല് മന്ത്രിമാരേയും അതിനാല്‍ അയോഗ്യരാക്കണമെന്നുമാണ് ആവശ്യം. സംവിധായകന്‍ ആലപ്പി അഷറഫാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നീ മന്ത്രിമാരാണ് യോഗം ബഹിഷ്‌കരിച്ചത്.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത്. യോഗം ബഹിഷ്‌കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു.

അതേസമയം, വ്യക്തിയല്ല നിലപാടാണ് പ്രധാനമെന്നാണ് ഇതിനോട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News