മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ വന്‍ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ വന്‍ പ്രതിഷേധം.വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ കര്‍ഷക പാര്‍ലിമെന്റ് ദില്ലിയില്‍ ആരംഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് സംഘടനകള്‍ ചൂണ്ടികാട്ടി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഭക്ഷ്യസുരക്ഷ തകരുന്ന സ്ഥിതിയാണന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത മേധാ പട്ക്കര്‍ ചൂണ്ടികാട്ടി.
കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, കര്‍ഷക വിരുദ്ധ നിലപാടുകളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദില്ലിയില്‍ രണ്ട് ദിവസത്തെ പ്രതിഷേധം നടത്തുന്നത്. രാജ്യത്തെ നൂറോളം കര്‍ഷക  സംഘടനകള്‍ പങ്കെടുക്കുന്ന പ്രതിഷേധത്തില്‍ 50,000ത്തോളം കര്‍ഷകര്‍ അണിനിരന്നു.
കേരള സര്‍ക്കാര്‍ നെല്ലിന് താങ്ങുവിലയായി ഒരു ക്വിന്റലിന് 23,00 രൂപ നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് കേവലം 800 മുതല്‍ 1000 രൂപവരെ. കേരള സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നതിനാലാണ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില നല്‍കാന്‍ കഴിയുന്നതെന്ന് കെകെ രാകേഷ് എംപി പ്രതിഷേധത്തില്‍ പങ്കെടുത്ത് പറഞ്ഞു.
മോദി സര്‍ക്കാര്‍ രാജ്യത്തെ രംഗത്ത്  പ്രോ കോര്‍പ്പറേറ്റ് അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത് മൂലം ഭക്ഷ്യ സുരക്ഷ പോലും തകരുന്ന സ്ഥിതിയാണ് ഇന്ന് രാജ്യം നേരിടുന്നത്. തുടര്‍ച്ചയായ സമരങ്ങളില്‍ കൂടി മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളെന്ന് മേധാ പട്കര്‍ ചൂട്ടിക്കാട്ടി.
നൂറോളം കര്‍ഷക സംഘടനകള്‍ പങ്കെടുത്ത പ്രതിഷേധത്തിന് അഖിലേന്ത്യ കിസാന്‍ സഭാ അധ്യക്ഷന്‍ അശോക് ധവ്‌ള, സിപിഎ നേതാവ് ആനി രാജ, മേധാ പട്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ട് ദിവസത്തെ കിസാന്‍ പാര്‍ലിമെന്റ് നാളെ സമാപിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News