ഗുരുപ്രതിമ വിവാദം; അശോകൻ ചരുവിലിന്റെ മറുപടി

ഗുരുപ്രതിമ സ്ഥാപിക്കുന്നത് വിവാദമാക്കുന്നവർക്ക് കഥാകൃത്ത് അശോകൻ ചരുവിലിന്റെ മറുപടി

രണ്ടു കേന്ദ്രങ്ങളിൽ നിന്നാണ് സർക്കാരിന്റെ നിർദ്ദിഷ്ട നാരായണഗുരു പ്രതിമക്കെതിരെ മുറുമുറുപ്പുയരുന്നത്.
ഒന്ന്, ഗുരു തകർത്തു കളഞ്ഞ കേരളത്തിലെ ഫ്യൂഡൽ പൗരോഹിത്യ വാഴ്ചയുടെ ജീർണ്ണ അവശിഷ്ടങ്ങളിൽ നിന്ന്. അത് തികച്ചും സ്വാഭാവികം. പ്രച്ഛന്ന വിമർശനങ്ങളാണ്.

മുൻപ് ഒരു പ്രതിമാ സ്ഥാപന ഘട്ടത്തിലും ഉയരാത്ത വിധം. കൂട്ടത്തിൽ കൽപ്രതിമകളുടെ ഫലശൂന്യതയിൽ ഊന്നിയ ‘ശാസ്ത്രീയ’ വിമർശനവുമുണ്ട്. ഹ ഹ ഹ.

രണ്ടാമത്തേത് ഗുരുവിനെ തങ്ങളുടെ സ്വകാര്യസ്വത്തും ട്രേഡ്മാർക്കും ആക്കി അടക്കി വെച്ചിരിക്കുന്ന സമുദായ പ്രമാണിത്തത്തിൽ നിന്ന്. അതിന്റെ സേവക പൗരോഹിത്യത്തിൽ നിന്നും.


ഗുരുവും സ്മരണയും ആ ദീപ്തദർശനവും ഒരു പൊതു ഇടത്തിൽ വരുന്നതിൽ അവർക്ക് താൽപ്പര്യമില്ല.
പക്ഷേ അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: 


കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങൾക്കിടക്ക് കേരളം ഗുരുവിനെ വ്യത്യസ്തമായി ശ്രദ്ധിച്ചു പഠിച്ചു കഴിഞ്ഞിരിക്കുന്നു. (വിളംബര ശതാബ്ദിയും മറ്റും അതിനു കാരണമായിട്ടുണ്ടാവാം.) മതേതരദർശനത്തിന്റെ (മതമുക്തമായ മതപഠനം) ലോകത്തിലെ തന്നെ എറ്റവും ജ്വലിക്കുന്ന മുഖമായാണ് ചിന്താശേഷിയുള്ളവർ ഇന്നു ഗുരുവിനെ കാണുന്നത്. 


അതു കൊണ്ട് “ഇരുട്ടടച്ച് വവ്വാലിന്റെ നാറ്റമുള്ള” നിങ്ങളുടെ യാഥാസ്ഥിതിക പൂജാമുറികളിൽ ഈ വെളിച്ചം ഇനി ഒതുങ്ങുകയില്ല. നവകേരളത്തിന്റെ (ആധുനിക ജനാധിപത്യ മുന്നേറ്റത്തിന്റെ) പ്രതീകമായി ഗുരു തലസ്ഥാനത്ത് നിലകൊള്ളട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel