ഉത്തര കൊറിയക്കെതിരെ സമ്മര്‍ദ്ദ തന്ത്രം മെനഞ്ഞ് അമേരിക്ക; ഭീകരരാജ്യമായി പ്രഖ്യാപിക്കും

ന്യൂയോര്‍ക്ക്: ഉത്തര കൊറിയക്കെതിരെ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് ട്രംപ് ഭരണകൂടം മെനയുന്നത്. ഇതിന്റെ ഭാഗമായ ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷട്രമായി അമേരിക്ക പ്രഖ്യാപിക്കും.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ ആണവായുധ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയെടുക്കാന്‍ കാരണമെന്നാണ് അമേരിക്കയുടെ നിലപാട്. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ വ്യക്തമാക്കി.

ബാലിസറ്റിക മിസൈല്‍ വികസന പരിപാടി ഉത്തര കൊറിയ ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 2008 ല്‍ ബുഷ ഭരണകൂടവും ഉത്തര കൊറിയയെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചിരുന്നു.

സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് യു.എസ്. ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News