സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആവേശത്തില്‍ കോ‍ഴിക്കോട്; 6802 വിദ്യാര്‍ത്ഥികള്‍ പരീക്ഷണങ്ങളുമായെത്തും

കോ‍ഴിക്കോട്: കേരള സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 23 മുതല്‍ 26വരെ കോഴിക്കോട് നടക്കും. 217 ഇനങ്ങളിലായി 6802 മത്സരാര്‍ത്ഥികളാണ് ഇത്തവണ കോഴിക്കോട് മാറ്റുരയ്ക്കാന്‍ എത്തുന്നത്.

4 ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവം 9 വേദികളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, ഐടി മേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവയ്ക്ക് പുറമെ 37 ഇനങ്ങളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മത്സരത്തിനെത്തും.

വിവിധ ജില്ലകളില്‍ നിന്നുമെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കായി കോഴിക്കോട് നഗരത്തിലെ 14 സ്‌കൂളുകളിലായാണ് താമസമൊരുക്കിയിരിക്കുന്നത്.മത്സരാര്‍ത്ഥികള്‍ക്കായി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിശാലമായ ഊട്ടുപുരയും ഒരുക്കുന്നുണ്ട്.

മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ നിന്ന് താമസ സ്ഥലത്തേക്കും മത്സരവേദികളിലേക്കും ഭക്ഷണ പന്തലിലേക്കും എത്തുവാന്‍ 29 ബസ്സുകളുടെ വിപുലമായ സൗകര്യവും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News