അമൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് പുഴുവരിച്ച ഭക്ഷണം; പ്രതിഷേധവുമായി എസ്എഫ്‌ഐ

കൊല്ലം: കരുനാഗപ്പള്ളി അമൃത യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുഴുവരിച്ച ഭക്ഷണം വിളമ്പിയെന്ന പരാതിയില്‍ പ്രതിഷേധം ശക്തം. എസ്എഫ്‌ഐ കാമ്പസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.

ഇതാദ്യമായാണ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അമൃതാ കാമ്പസിലേയ്ക്ക് മാര്‍ച്ച് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് ഹോസ്റ്റലുകളില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുവരിച്ചതായി കണ്ടെത്തിയത്.

ഇക്കാര്യം ഹോസ്റ്റല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മോശമായാണ് പ്രതികരിച്ചതെന്നും, പലതവണ ഇത്തരത്തില്‍ മോശം ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ കാമ്പസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കാമ്പസിന് മുന്നില്‍ പൊലീസ് തടഞ്ഞു. നേരിയ സംഘര്‍ഷാവസ്ഥയും ഇതേതുടര്‍ന്ന് ഉണ്ടായി.

പൊലീസ് തടഞ്ഞിട്ടും കാമ്പസിനുള്ളിലെ മരത്തില്‍ എസ്എഫ്‌ഐ കൊടി കെട്ടി. കൊളേജിന് മുന്നില്‍ പ്രതിഷേധ ബാനറും സ്ഥാപിച്ചു.. വിഷയത്തില്‍ മാനേജ്‌മെന്റ് പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News