മാലാഖയായി ഭാവനയെത്തി; ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ അമ്പരപ്പിച്ച് താരം; വീഡിയോ വൈറല്‍

നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്റെതടക്കമുള്ള വിഡിയോകള്‍ വൈറലായിരുന്നു. എന്നാല്‍ എല്ലാ വീഡിയോകളേയും കടത്തിവെട്ടി മുന്നേറുകയാണ് വിവാഹത്തിനെത്തിയ ഭാവനയുടെ വീഡിയോ.

സിനിമാ രംഗത്തെ സൂപ്പര്‍ താരങ്ങളടക്കം പങ്കെടുത്ത വിവാഹചടങ്ങുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ താരമായത് ഭാവനയായിരുന്നു. മാലഖയെപ്പോലെയാണ് ഭാവന എത്തിയത്.

മിയക്കും കൃഷ്ണപ്രഭയ്ക്കുമൊപ്പമാണ് ഭാവനയെത്തിയത്. പക്ഷെ മിന്നിത്തിളങ്ങിയത് ഭാവനയായിരുന്നു.

സുരേഷ് ഗോപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്, നടിമാരായ ഭാവന, കൃഷ്ണപ്രഭ, മിയ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിവരില്‍ പ്രമുഖര്‍.

തൃശൂര്‍ മായന്നൂര്‍ സ്വദേശിയായ ജ്യോതി കൃഷ്ണ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. അരുണ്‍ ആനന്ദ് രാജ് ആണ് ജ്യോതിയെ വിവാഹം ചെയ്തത്. പ്രമുഖ നടി രാധികയുടെ സഹോദരനാണ് അരുണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here