ഒരിക്കല്‍ കാസ്റ്റിംഗ് കൗച്ചിനു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ടാല്‍ പിന്നീട് തുടര്‍ക്കഥയാകും; ഇന്നും ഈ സമ്പ്രദായം നിലനില്‍ക്കുന്നു; റായി ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി ജൂലി ടു വിലൂടെ ബോളിവുഡിലേക്ക് എത്തുകയാണ്. നേഹ ദൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അതീവ ഗ്ലാമറസായാണ് റായ് ലക്ഷ്മി ചിത്രത്തില്‍
എത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം യു ട്യുബില്‍ തരംഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ കാണുന്ന പോലെ അത്ര രസകരമായിരുന്നില്ല ജൂലിയുടെ ചിത്രീകരണമെന്നാണ് താരം പറയുന്നത്.

സിനിമാ മേഖലയില്‍ ഇപ്പോഴും കാസ്റ്റിങ് കൌച്ച് ഉണ്ടെന്നും നടി റായ് ലക്ഷ്മി തുറന്നടച്ചു ജൂലി ടുവിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് നടിയുടെ ഈ പ്രതികരണം.

ചിത്രത്തിലെ മിക്ക ഗ്ലാമര്‍ രംഗങ്ങളും അഭിനയിക്കാന്‍ നന്നായി ബുദ്ധിമുട്ടിയിരുന്നതായ് റായി ലക്ഷ്മി പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോ‍ഴായിരുന്നു റായ് ലക്ഷ്മി മനസു തുറന്നത്.

ജൂലി 2 വില്‍ ചിന്തിക്കാവുന്നതിനും അപ്പുറത്തുളള ഒരു രംഗത്തില്‍ അഭിനയിക്കേണ്ടിവന്നു. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കണോ എന്നെനിക്കറിയില്ല.

എന്റെ കഥാപാത്രത്തിന് അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത, ഒരു വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ടി വരുന്ന രംഗമായിരുന്നു അത്. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു രംഗം ചിത്രീകരിച്ചത്.’ താരം പറയുന്നു.

മനോഹരമായാണ് ആ രംഗം ചിത്രീകരിച്ചത് പക്ഷേ ആ രംഗവും ചിത്രീകരിച്ച രീതി അറപ്പുളവാക്കുന്നതായിരുന്നുവെന്നും അത് തനിക്കൊട്ടും സുഖപ്രദമായ ഒരു അന്തരീക്ഷമായിരുന്നില്ലാ സമ്മാനിച്ചതെന്നും.

ഇപ്പോഴും ആ രംഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് അറപ്പ് തോന്നുന്നുവെന്നും റായ് ലക്ഷ്മി പറഞ്ഞു. കാസ്റ്റിങ് കൌച്ച് ഉള്‍പ്പെടെയുള്ളവ ഈ ചിത്രത്തിന്റെ പ്രമേയ പരിസരത്തിന്റെ ഭാഗമാണ്.

പ്രമേയത്തിലുള്ള കാസ്റ്റിങ് കൌച്ച് സിനിമാമേഖലയിലുണ്ടോ എന്ന ചോദ്യത്തിന് കാസ്റ്റിങ് കൌച്ച് യാഥാര്‍ഥ്യമാണെന്നും അത് സിനിമാ മേഖലയില്‍ എല്ലായ്പ്പോ‍ഴും ഉള്ളതാണെന്നും നടി വ്യക്തമാക്കി.

അതിന് മാറ്റം ഉണ്ടാവില്ലായെന്നും കാസ്റ്റിംങ് കൗച്ചിനു മുന്നില്‍ ഒരുതവണ ജീവിതം ഹോമിക്കപ്പെട്ടാല്‍ പിന്നീട് അത് തുടർക്കഥയാകുമെന്നും അത് എല്ലായ്പ്പോ‍ഴും ജീവിതത്തിലെ കറുത്ത ഏടായിരിക്കുമെന്നും നടി പ്രതികരിച്ചു.

സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് സിനിമയിലേക്ക് ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമായാണ് ജൂലി2 വില്‍ റായ് ലക്ഷ്മിയെത്തുന്നത്. ദീപക് ശിവ്ദാസനിയാണ് ത്രില്ലര്‍ ചിത്രമായ ജൂലി2 സംവിധാനം ചെയ്യുന്നത്.

2004-ല്‍ പുറത്തിറങ്ങിയ ജൂലിയുടെആദ്യ ഭാഗവുംദീപക് തന്നെയാണ് സംവിധാനം ചെയ്തത്. ചിത്രം ലോകത്തെമ്പാടുമായി നവംബർ 24 ന് റിലീസ് ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here