‘ഹര്‍ലീന്‍ മാന്‍, എന്നെ അറസ്റ്റ് ചെയ്യൂ, പ്ലീസ് ‘; ഈ സുന്ദരി പൊലീസുകാരിയുടെ കഥ ഇങ്ങനെ

പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രമാണിത്. പൊലീസ് യൂണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും കറങ്ങിനടന്നത്.

ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ ഹര്‍ലീന്‍ മാനും ഹിറ്റായി. പ്ലീസ് എന്നെ അറസ്റ്റ് ചെയ്യൂ ഹര്‍ലീന്‍ മാന്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു സോഷ്യല്‍മീഡിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ ആളുകള്‍ ക്യൂവായിരിക്കും എന്നും ചിലര്‍ പ്രതികരിച്ചു.

എന്നാല്‍ ഇപ്പോഴിതാ, ചിത്രത്തിന് പിന്നില്‍ ട്വിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നല്ല. അവര്‍ പൊലീസുകാരിയുമല്ല.

ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമാണിത്. ജഗ്ഗാ ജിന്‍ഡേയെന്ന പഞ്ചാബി ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ
ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ സെല്‍ഫിയായിരുന്നു അത്.

സെല്‍ഫി വൈറലായതോടെ താരം തന്നെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.

‘പ്രിയപ്പെട്ടവരെ, ഹര്‍ലീന്‍ മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് എനിക്ക് മെസേജുകള്‍ അയക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറാണെന്ന തരത്തിലുള്ള രസകരമായ മെസ്സേജുകളാണ് പലതും. സിനിമ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഇവ തെറ്റിദ്ധരിക്കപ്പെടരുത്.’

#comingtolifesoon #kainaatarora As #harleenmaan @jeetkalsi9 @mikasingh presents #jaggajiyuandae makeup : @rajus_makeup

A post shared by Kainaat Arora ( Babyjaan ) (@ikainaatarora) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here