‘ഇവരിലൊരാള്‍ പൂര്‍ണനഗ്നയാണ്’; മാളുകളിലൂടെ നഗ്നയായി കറങ്ങി നടന്ന മോഡലിന്റെ ദ്യശ്യങ്ങള്‍ വൈറല്‍

പൂര്‍ണ്ണ നഗ്‌നമായ ശരീരത്തില്‍ ജീന്‍സിന്റെയും ടീഷര്‍ട്ടിന്റെയും ചിത്രം വരച്ച് മാളുകളിലൂടെ കറങ്ങി നടന്ന മോഡലിന്റെ ദ്യശ്യങ്ങള്‍ വൈറല്‍. മരിയ ലൂസിയോട്ടി എന്ന മോഡലാണ് ഇങ്ങനെയൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.

നിറങ്ങള്‍കൊണ്ട് വരച്ച ജീന്‍സിനും ടീഷര്‍ട്ടിനുമൊപ്പം ചുവന്ന തൊപ്പിയും, വെള്ളകളര്‍ സ്‌കാര്‍ഫും, കറുത്ത ബൂട്ടുമണിഞ്ഞായിരുന്നു മരിയയുടെ പരീക്ഷണം.

തിരക്കേറിയ മാളിലെ വിവിധ വ്യാപാര കേന്ദ്രങ്ങള്‍ കയറി ഇറങ്ങിയെങ്കിലും അധികമാര്‍ക്കും കാര്യം പിടികിട്ടിയില്ല. എന്നാല്‍ ചിലര്‍ ഇക്കാര്യം മനസിലാക്കുകയും ചെയ്തു. അബന്ധം പറ്റിയവരെയും ദ്യശ്യങ്ങളില്‍ കാണാം.

ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നെ മരിയയെ കണ്ടാല്‍ തോന്നൂ. ജെന്‍ എന്ന ബോഡി പെയിന്റ് ആര്‍ട്ടിസ്റ്റാണ് ഈ ബോഡി പെയിന്റിങ്ങിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News