താരപുത്രിമാരുടെ പോര്; വെട്ടിലായത് നിര്‍മ്മാതാവ്

ബോളിവുഡില്‍ താരുപുത്രിമാരുടെ സിനിമാപ്രവേശനമാണ് ചര്‍ച്ചാ വിഷയം. എല്ലാവരും കാത്തിരുന്നത് ഷാരൂഖിന്റെ പ്രിയ പുത്രി സുഹാനയുടെ സിനിമാ പ്രവേശനമാണെങ്കിലും ആദ്യം ക്യാമറക്കു മുന്നില്‍ എത്തുന്നത് സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ്.

സാറയുടെ അരങ്ങേറ്റ ചിത്രം സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന കേദാര്‍നാഥ് അണിയറയില്‍ ഒരുങ്ങുന്നതിനിടക്കാണ് ശ്രീദേവി മകളുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തു വിടുന്നത്.

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റത്തിനെത്തുന്നത്.

ഇതോടെ വിഷമത്തിലായത് സാറ അലി ഖാനാണെന്നാണ് കേദാര്‍നാഥിന്റെ നിര്‍മ്മാതാവ് എക്താ കപൂര്‍ വെളിപ്പെടുത്തുന്നു. ജാന്‍വിയുമായി താരതമ്യം ചെയ്യുന്നതില്‍ സാറ ആകുലതകള്‍ പ്രകടിപ്പിക്കുന്നതായിട്ടാണ് എക്താ വെളിപ്പെടുത്തിയിരിക്കുന്നത്.

സാറയുടെ മനക്ലേശം മാറ്റുന്നതിനായി താന്‍ അവളെ ക്ഷേത്രത്തില്‍ കൊണ്ടു പോയിരുന്നെന്നും സാറ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടെന്നുമാണ് എക്ത പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News