നൃത്തരൂപങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ യോഗ അനിവാര്യം; അനുഭവ സാക്ഷ്യവുമായി ഒഡീസി നര്‍ത്തകി സന്ധ്യ മനോജ്

തിരുവനന്തപുരം: നൃത്തരൂപങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ യോഗ അനിവാര്യമാണെന്ന അനുഭവ സാക്ഷ്യവുമായി ഒഡീസി നര്‍ത്തകി സന്ധ്യ മനോജ്.

ഭരതനാട്യവും കുച്ചിപ്പുടിയും പോലുള്ള നൃത്തങ്ങളിലെ ആശയം ആസ്വാദകരിലെത്തിക്കാന്‍ നര്‍ത്തകിമാര്‍ക്ക് യോഗ സംയോജിപ്പിച്ചുള്ള പഠനം സഹായകരമാകുമെന്നും മലയാളികൂടിയായ സന്ധ്യ പറയുന്നു. അതേസമയം യോഗ സംയോജിപ്പിച്ചുള്ള ഒഡീസി നൃത്ത ശില്പശാല തലസ്ഥാനത്ത് സംഘടിപ്പിക്കാനും സന്ധ്യമനോജ് തയ്യാറെടുക്കുകയാണ്.

നൃത്ത രൂപം ഭരതനാട്യം, കുച്ചിപ്പുടി അങ്ങനെ ഏതുമാകട്ടെ അതിന് പൂര്‍ണ്ണത വരണമെങ്കില്‍ നര്‍ത്തകിമാര്‍ യോഗയും നൃത്തത്തോടൊപ്പം അഭ്യസിക്കണം. തന്റെ പരീക്ഷണഫലം നൃത്തമഭ്യസിക്കുന്നവര്‍ക്കും നര്‍ത്തകിമാര്‍ക്കുമായി സമര്‍പ്പിക്കുകയാണ് ഒഡീസി നര്‍ത്തകിയായ സന്ധ്യ മനോജ്.

സന്ധ്യമനോജ് എന്ന ഭരതനാട്യ നര്‍ത്തകിക്ക് ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് അവരെ ഒഡീസി നര്‍ത്തകിയാക്കിയത്. മലേഷ്യയില്‍ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സന്ധ്യമനോജ് ഗുരു ദുര്‍ഗ്ഗാചരണ്‍ രണ്‍വീര്‍, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴില്‍ ഇപ്പോഴും ശിക്ഷ്യയാണ്.

നൃത്തത്തിലൂടെ കഥയോ കഥാസാരമോ അവതരിപ്പിക്കുമ്പോള്‍ അതിന്റെ ആശയം ആസ്വാദകരിലെത്തണമെങ്കില്‍ അത് മനനം ചെയ്യണമെന്നാണ് സന്ധ്യമനോജ് പറയുന്നത്.

ഭര്‍ത്താവിന്റെ യോഗാ സ്‌കൂളിനൊപ്പം യോഗയും ഒഡീസിയും യോജിപ്പിച്ചുള്ള നൃത്തവിദ്യാഭ്യാസവും സ്വന്തം വകയായി ഈ നര്‍ത്തകി നല്‍കുന്നുണ്ട്.

നര്‍ത്തകിമാര്‍ യോഗയും നൃത്തം സംയോജിപ്പിക്കുന്നതിലെ ഗുണവും പ്രാധാന്യവുമൊക്കെ നൃത്ത അധ്യാപികയും കംപോസറും കൂടിയായ സന്ധ്യ മനോജ് ചൂണ്ടിക്കാട്ടുന്നു.അടുത്തമാസം തലസ്ഥാനത്ത് ഒരാഴ്ചത്തെ യോഗഒഡീസ്സി ശില്‍പ്പശാല സംഘടിപ്പിക്കാനും സന്ധ്യ തയ്യാറെടുക്കുകയാണ്.

സാധാരണ, നൃത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥയുടെ ഫോര്‍മാറ്റില്‍ നിന്നൊക്കെ മാറി നൃത്തത്തെ ഫിലോസഫിക്കലായി സമീപിക്കാനാണ് ഈ അനുഗ്രഹീത കലാകാരിയുടെ ആഗ്രഹവും ഇഷ്ടവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News