മിലിന്ദിനെ ചുംബിക്കുമ്പോള്‍ ചുണ്ടുകള്‍ മരവിച്ചു; ചുംബന രംഗം കണ്ട് ആരാധികമാര്‍ ഭീഷണി മുഴക്കി; ഓര്‍ത്തെടുത്ത് മീര വാസുദേവന്‍ ജെബി ജംഗ്ഷനില്‍

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്റെ തന്മാത്ര സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീരാ വാസുദേവന്‍. ഇപ്പോഴിതാ, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് മീര തിരിച്ചുവരുന്നു.

അഭിനയമെന്ന ജോലി താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് മീര കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കും അറിയാം, ജോലിയോടുള്ള തന്റെ ആത്മാര്‍ത്ഥ. അതുകൊണ്ട് തന്നെ അവരാണ് ഏറ്റവുമധികം പിന്തുണയ്ക്കുന്നതെന്നും മീര പറയുന്നു.

മീരയുടെ ആദ്യ ഹിന്ദി ചിത്രമായ Rules: Pyaar Ka Superhit Formulaല്‍ നായകനായ മിലിന്ദ് സോമനായിരുന്നു നായകന്‍. മിലിന്ദിനൊപ്പമുള്ള ഒരു ചുംബനരംഗത്തിന്റെ രസകരമായ ചിത്രീകരണ അനുഭവത്തെക്കുറിച്ചും മീര ജെബി ജംഗ്ഷനില്‍ പറഞ്ഞു.

റോതങ്ങ് പാസില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ്. ലിപ്‌ലോക് സീന്‍ ചെയ്യുപ്പോള്‍ തണുപ്പില്‍ തന്റെ ചുണ്ടുകള്‍ മരവിച്ച് പോയെന്ന് മീര പറയുന്നു. പിന്നീട് ചൂടുചായ കുടിച്ചിട്ടാണ് ആ രംഗം ചിത്രീകരിച്ചത്. അതും ഒറ്റ ടേക്കില്‍.

ഈ ലിപ്‌ലോക് കണ്ട് മിലിന്ദിന്റെ ആരാധികമാര്‍ തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മീര ഓര്‍ത്തെടുക്കുന്നു. അത്രയധികം ആരാധികമാര്‍ മിലിന്ദിനുണ്ടായിരുന്നു.

തന്മാത്രയില്‍ മോഹന്‍ലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോഴും ഒരുപാടു ആരാധികമാരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നെന്നും മീര പറഞ്ഞു.

മീര വാസുദേവന്‍ അതിഥിയായി എത്തുന്ന ജെബി ജംഗ്ഷന്‍ 25, 26 ദിവസങ്ങളില്‍ ടെലികാസ്റ്റ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News