ലീഗ് നേതാവിന്റെ സംഘ്പരിവാര്‍ സ്‌നേഹം; ലീഗില്‍ കലാപം; പ്രതിഷേധവുമായി എംഎസ്എഫും

മലപ്പുറം: മുസ്ലിം ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂള്‍ ആര്‍എസ്എസ് പഠന ശിബിരത്തിന് വിട്ടുനല്‍കിയതിനെച്ചൊല്ലി ലീഗില്‍ കലാപം.

ഇതിനിടെ ഇടതുസംഘടനകള്‍ക്കൊപ്പം മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയും പ്രതിഷേധത്തിനിറങ്ങി. തിരൂര്‍ അയ്യായ എഎം യുപി സ്‌കൂളാണ് സംഘ്പരിവാര്‍ പരിപാടിയ്ക്ക് വിട്ടുനല്‍കിയത്.

ഒഴൂര്‍ പഞ്ചായത്തിലെ മുന്‍പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സിപി അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അയ്യായ എഎം യുപി സ്‌കൂളാണ് ആര്‍എസ്എസ്സിന് പഠന ശിബിരം നടത്താന്‍ വിട്ടുനല്‍കിയത്. പൊതു വിദ്യാലയങ്ങള്‍ വര്‍ഗീയ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന ഉത്തരവ് ലംഘിച്ചാണ് ലീഗ് നേതാവിന്റെ സംഘ്പരിവാര്‍ സ്‌നേഹം.

സ്‌കൂളിലെ സംഘ്പരിവാര്‍ അനുകൂലികളായ അധ്യാപകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് സ്‌കൂള്‍ വിട്ടുനല്‍കിയത്. ഇതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. നടപടി വിവാദമായതോടെ മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫും പ്രതിഷേധവുമായി സ്‌കൂളിലെത്തി.

ഇതോടെ താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. യൂത്ത് ലീഗ് നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ആര്‍എസ്എസ് വര്‍ഗീയസംഘടനയല്ലെന്നും വിവാദം അനാവശ്യമാണെന്നുമാണ് സംഘ്പരിവാര്‍ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News