മക്കളുടെ മുന്നില്‍വച്ച് കൂട്ടബലാല്‍സംഗം; നിര്‍ബന്ധിത ഭ്രൂണഹത്യ; താലിബാന്‍ തടവിലെ കൊടുംക്രൂരതകളിങ്ങനെ

മക്കളുടെ മുന്നില്‍ വച്ച് ബലാത്സംഗത്തിന് ഇരയാകേണ്ടിവരുന്ന അമ്മയുടെ കദനകഥയിതാ. ഒരുകൂട്ടം ആളുകള്‍ അമ്മയെ പിച്ചിചീന്തുന്നത് കണ്ട് ഒന്നുറക്കെ കരയാന്‍ പോലും ആകാതെ നോക്കിനില്‍ക്കേണ്ടി വന്നത് മൂന്ന് കുട്ടികള്‍ക്കും.

തടവറയില്‍ നിന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് പുറത്താക്കിയതിന് ശേഷമായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഭീകരര്‍ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനും വിധേയയാക്കി.

2012 ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റാന്‍ ബോയലിനെയും കാനഡ സ്വദേശിയായ ഭര്‍ത്താവ് ജോഷ്വയും കുട്ടിയെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ തട്ടികൊണ്ടുപോയത്.

31കാരിയായ കെയ്റ്റ്‌ലാന്‍ അപ്പോള്‍ അഞ്ച്മാസം ഗര്‍ഭിണിയായിരുന്നു. തടവറയില്‍ വെച്ച് ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടി പിറന്നു. മൂത്ത കുട്ടിയെ തീവ്രവാദികള്‍ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് പീഡനമാരംഭിച്ചതെന്ന് കെയ്റ്റാന്‍ ബോയല്‍ എ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച് അവശയാക്കിയ ശേഷം വസ്ത്രം പോലും തിരികെ തന്നില്ലെന്നും കെയ്റ്റ്‌ലാന്‍ പറയുന്നു. ഭര്‍ത്താവിനെയും തന്നെയും പലപ്പോഴും തീവ്രവാദികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതായും ഒരുതവണ അടിയേറ്റ് കവിളെല്ല് പൊട്ടിയെന്നും കെയ്റ്റ്‌ലാനും ജോഷ്വയും പറയുന്നു.

കൊടിയ പീഡനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ താലിബാന്‍ തടവില്‍ നിന്ന് അമേരിക്കന്‍ സൈന്യം മോചിപ്പിച്ച കെയ്റ്റ്‌ലാന്‍ ബോയലാണ് ഞെട്ടിയ്ക്കുന്ന പീഡനങ്ങളുടെ കഥ എബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെ പറഞ്ഞത്.

ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് കെയ്റ്റ്‌ലാന്‍ അഭിമുഖത്തിനായി എത്തിയത്. തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും, അഞ്ച് വര്‍ഷത്തോളമാണ് ചെറുത്തുനിന്നതെന്നും ഇരുവരും പറയുന്നു.

ഭീകരരുടെ ഒളി സങ്കേതങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടായതോടെ തീവ്രവാദികള്‍ ഇവരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷത്തെ കാരാഗൃഹ ജീവിതത്തിന് ശേഷം പുറംലോകത്തെത്തിയ കാനഡയിലേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here