എനിക്കാരു ജീവിതപങ്കാളിയെ വേണം; ദയവായി ഈ നമ്പറിലേക്ക് വിളിക്കു; നടന്‍ ആര്യയുടെ വിഡിയോക്ക് വമ്പന്‍ പ്രതികരണം

‘പൊതുവെ എല്ലാവരും തങ്ങളുടെ ജീവിതപങ്കാളിയെ ജോലി, സ്ഥലം, കൂട്ടുകാര്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ മാട്രിമോണിയല്‍ സൈറ്റ് എന്നിവയിലൂടെയൊക്കെയാവും കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല.

വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ.
ഈ വാക്കുകള്‍ കേട്ട് ഞെട്ടേണ്ട. നടന്‍ ആര്യയുടെതാണ് വാക്കുകള്‍.

ജീവിതസഖിയെ സോഷ്യല്‍ മീഡിയയിലൂടെ തേടുകയാണ് ആര്യ. അതും വളരെ വ്യത്യസ്ഥമായി. സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു.

വലിയ നിബന്ധനകളോ ആവശ്യങ്ങളോ ഇല്ല, ഞാനൊരു നല്ല ജീവിതപങ്കാളിയായിരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ. ഇതൊരു പ്രാങ്ക് വിഡിയോ അല്ല, ആരെയും പറ്റിക്കാനും ചെയ്യുന്നതല്ല.

എനിക്കൊരു പെണ്‍കുട്ടിയെ വേണം നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു.ആര്യ വിഡിയോയിലൂടെ പറഞ്ഞു.ഏതായാലും നമ്പറിലേക്ക് ഫോണ്‍കോളുകളുടെ പ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News