ഹാദിയയ്ക്ക് പറയാനുള്ളത് അടഞ്ഞ കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി തീരുമാനിച്ചിട്ടുണ്ട്

ദില്ലി: ഹാദിയയ്ക്ക് പറയാനുള്ളത് അടഞ്ഞ കോടതിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും ഹര്‍ജി തള്ളി കൊണ്ട് കോടതി വ്യക്തമാക്കി.

അടുത്ത തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഹാദിയയുടെ മൊഴിയെടുക്കുന്നത്. ഇത് അടഞ്ഞ കോടതി മുറിയില്‍ വേണമെന്നാണ് പിതാവ് അശോകന്റെ ആവശ്യം. നേരത്തെ അശോകന്റെ അഭിഭാഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും അപേക്ഷ നല്‍കിയത്.

തുറന്ന കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്താല്‍ ഹാദിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

സത്യ സരണി ഭാരവാഹികളെയും സൈനബയെയും കോടതിയില്‍ ഹാജരാക്കണം എന്നായിരുന്നു മറ്റൊരു ആവശ്യം.ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവയെ കുറിച്ച് അവരോട് കോടതി ചോദിച്ചറിയണമെന്നും അശോകന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് ഒക്ടോബര്‍ 30നാണ് കോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News