ദിലീപിനെ എട്ടാംപ്രതിയാക്കി കുറ്റപത്രം സമര്‍പിച്ചപ്പോള്‍; സംഭവബഹുലമായ കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറെ കോളിളക്കങ്ങള്‍ക്ക് ശേഷമാണ് ജനപ്രിയനായകന്‍ ദിലീപ് അറസ്റ്റിലാകുന്നത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്.

കേരളത്തെ പിടിച്ചു കുലുക്കിയ കേസിന്റെ നാള്‍ വഴികളിലേക്ക്.

2017 ഫെബ്രുവരി 17ന് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് മലയാളികളേയും മലയാള സിനിമയേയും പ്രകമ്പനം കൊള്ളിച്ച കേസിന്റെ തുടക്കം. 19ന് തന്നെ കേസിലെ പ്രതിയും ഡ്രൈവറുമായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.

ഫെബ്രുവരി 19: നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലാകുന്നു. ഇതേ ദിവസം സിനിമാപ്രവര്‍ത്തകര്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഈ കൂട്ടായ്മയിലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം ആരോപണം ഉയര്‍ന്നത്.

ഫെബ്രുവരി 20: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി.

ഫെബ്രുവരി 23: തട്ടിക്കൊണ്ടു പോകല്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പൊലീസ് പിടികൂടി.

ഫെബ്രുവരി 24: 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് പള്‍സര്‍ സുനി മൊഴിനല്‍കുന്നു. പ്രതികള്‍ റിമാന്‍ഡില്‍.

ഫെബ്രുവരി 25: പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിയുന്നു.

മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങിക്കുന്നു

മാര്‍ച്ച് 19: സുനിയുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്ന ഷൈനിയെന്ന യുവതി അറസ്റ്റിലാകുന്നു.

ജൂണ്‍ 24: പള്‍സര്‍ സുനി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്. ദിലീപും നാദിര്‍ഷായും രംഗത്തെത്തി. അപ്പുണ്ണിയുടേയും പള്‍സര്‍സുനിയുടേയും ഫോണ്‍ സംഭാഷണവും പുറത്തുവിടുന്നു.

ജൂണ്‍ 26: ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി.

ജൂണ്‍ 29: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ‘അമ്മ’ അംഗങ്ങളുടെ ക്ഷോഭപ്രകടനം.

ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്.

ജൂലായ് 11: അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കി.

ജൂലായ് 12: ദിലീപിന്റെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.

ജൂലായ് 15: ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളി.

ജൂലായ് 24: ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. ജാമ്യാപേക്ഷകള്‍ തള്ളിയതോടെ അഡ്വ. രാം കുമാറിന് പകരം ക്രിമിനല്‍ അഭിഭാഷകന്‍ രാമന്‍പിള്ള പകരക്കാരനായി.

ജൂലായ് 28: ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായി.

ഓഗസ്റ്റ് 10: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ഓഗസ്റ്റ് 29: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

സെപ്റ്റംബര്‍ 3: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് കോടതിയെ സമീപിച്ചു.

സെപ്റ്റംബര്‍ 3: സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ജോര്‍ജ് എന്നിവര്‍ സുരേഷ് കൃഷ്ണ എന്നിവര്‍ ദിലീപിനെ ജയിലില്‍

സെപ്റ്റംബര്‍ 5: ജയിലില്‍ ദിലീപിന് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി..

സെപ്റ്റംബര്‍ 6: അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബവീട്ടിലെത്തി. ഒന്നര മണിക്കൂര്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചശേഷം ദിലീപ് ജയിലിലേക്ക്

സെപ്റ്റംബര്‍ 14: ജാമ്യം തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു.

സെപ്റ്റംബര്‍ 18: അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. വീണ്ടും ഹൈക്കോടതിയെ സമീപിച്ച ദിലീപിന്

ഒക്ടോബര്‍ 3: ഉപാധികളോടെ ജാമ്യം ലഭ്യമായി. 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് കോടതി ഉപാധികളോട ജാമ്യം അനുവദിച്ചത്.

നവംബര്‍ 20: ദിലീപിന് ജാമ്യത്തില്‍ ഇളവ്; വിദേശത്തേക്ക് പോകാന്‍ ഹൈക്കോടതിയുടെ അനുമതി

നവംബര്‍ 22: ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here