വിസയില്ലാതെ എത്തുന്നവർക്ക്‌ ഖത്തറിൽ പുതിയ നിയമം

 ദോഹ: ഖത്തറിൽ വിസയില്ലാതെ എത്തുന്നവർക്ക്‌ നിശ്ചിത വിസ കാലവധി കഴിഞ്ഞാൽ സൗജന്യമായി ഓൺലൈൻ സേവനത്തിലൂടെ മാത്രമേ പുതുക്കാൻ കഴിയുകയുള്ളു എന്ന് അധികൃതര്‍.

പാസ്പോർട് കാര്യാലയങ്ങളിൽ ലഭിച്ചിരുന്ന ഈ സേവനം ഇനി മുതൽ ലഭ്യമാവില്ല . ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ,വിസാസ് എന്ന ഓൺലൈൻ സേവനത്തിലൂടെ സന്ദർശകർക്കു വിസ പുതുക്കാനാകും .

വിസ കാലവധി കഴിഞ്ഞിട്ടും പുതുക്കാത്ത താമസക്കാർക്കു പ്രതിദിനം ഇരുനൂറു റിയൽ പിഴ അടയ്ക്കേണ്ടി വരുമെന്നും എയർ പോർട്ട് പാസ്പോര്ട്ട് ഡിപ്പാർട്ടമെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് റാഷിദ്‌ അൽ മസ്‌റൂഇ അറിയിച്ചു .

ഇന്ത്യയടക്കം എൺപതു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കു വിസ കൂടാതെ ഖത്തറിൽ എത്താനാകും .
ദോഹ വിമാനത്താവളത്തിൽ നിന്നും സന്ദര്‍ശകര്‍ക്ക് വിസ ലഭിക്കും.

ഇന്ത്യയടക്കം നാല്പത്തിയേഴു രാജ്യക്കാര്‍ക്കാണ് ആദ്യം ഒരുമാസവും, പിന്നീട് പുതുക്കിയ ശേഷം ഒരു മാസം കൂടി തങ്ങാനുള്ള വിസ സൗജന്ന്യമായീ ലഭിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News