ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേല്‍

ദില്ലി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍.

ഒബിസി വിഭാഗത്തിന് സമാനമായ സംവരണം പട്ടിദാര്‍ വിഭാഗത്തിന് നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായി അഹബദാബാദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംവരണം ഉറപ്പാക്കുന്ന ബില്‍ കോണ്‍ഗ്രസ് പാസാക്കുമെന്നും ഹാര്‍ദിക് അറിയിച്ചു. സമുദായത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായും പട്ടേല്‍ വിഭാഗം കുറ്റപ്പെടുത്തി.

ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടിദായര്‍ വിഭാഗത്തെ കൈയ്യിലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നത്. പട്ടിദാര്‍ സമുദായത്തെ പ്രീണിപ്പിക്കാന്‍ ഒബിസിയ്ക്ക് സമാനമായ സംവരണം കോണ്‍ഗ്രസ് ഉറപ്പ് നല്‍കി.

ഇതിനായി നിയമം ഉണ്ടാക്കും. വിജയിച്ചാല്‍ ഒരു മാസത്തിനുളളില്‍ നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുവെന്ന് ഹാര്‍ദിക പട്ടേല്‍ അറിയിച്ചു. ബിജെപിയാണ് മുഖ്യ ശത്രുവെന്ന് ഹാര്‍ദിക് അറിയിച്ചു.

സമുദായത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതേ സമയം കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഹാര്‍ദിക് പട്ടേല്‍ തള്ളി. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ മത്സരിക്കില്ല.

പിന്തുണ പ്രഖ്യാപിച്ച ഹാര്‍ദിക് പട്ടേലിന്റെ പ്രസ്ഥാവന കോണ്‍ഗ്രസിന് ആശ്വാസമായി. നേരത്തെ പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്തുണ പരസ്യമായി പ്രഖ്യാപിക്കാന്‍ പട്ടിദാര്‍ വിഭാഗം തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസ് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹാര്‍ദിക് പട്ടേലിന്റെ സമുദായ നേതാക്കള്‍ക്ക് അവസരം കിട്ടാത്തത് ഇരുവിഭാഗവും തമ്മിലുള്ള വലിയ തര്‍ക്കത്തിന് കാരണമായി. 20 സീറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയത് കോണ്‍ഗ്രസിലെ പട്ടേല്‍ വിഭാഗക്കാര്‍ക്ക മാത്രം. പിന്നീട് പട്ടിക തിരുത്തി മൂന്ന് സീറ്റ് ഹാര്‍ദിക് പട്ടേല്‍ വിഭാഗത്തിന് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News