ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയുടെ കാര്‍ഡെടുത്ത് സിപിഐ; LDF യോഗത്തിലെ പ്രതിനിധി സ്ഥാനത്ത് നിന്നും ഒ‍ഴിവാക്കി

തിരുവനനന്തപുരം: മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായിലിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വത്തിനോട് ശുപാർശ ചെയ്യാന്‍ CPI സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. LDF യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നം ഇസ്മായിലിനെ ഒഴിവാക്കി.

തോമസ് ചാണ്ടിയുടെ രാജിയിലും CPI മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിലുമുള്ള ഭിന്നാഭിപ്രായത്തെ തുടർന്നാണ് നടപടി.

തോമസ് ചാണ്ടിയുടെ രാജി വൈകി പോയില്ലെന്നും CPI മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്ന തീരുമാനം താൻ അറിഞ്ഞില്ലെന്നുമുള്ള കെ.ഇ ഇസ്മയിലിന്റെ പ്രതികരണമാണ് നടപടിയിലെക്ക് എത്തിക്കുന്നത്.

ഇസ്മയിലിന്റെത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് CPI സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതെ തുടർന്നാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ അതൃപ്തി ദേശീയ എക്സിക്യൂട്ടീവിനെ അറിയിക്കാൻ തീരുമാനിച്ചതെന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ നിന്നും CPI മന്ത്രിമാർ വിട്ടു നിന്ന നടപടി ശരിയാണെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. CPIയ്ക്കുള്ളിൽ ഭിന്നാഭിപ്രായം ഇല്ലെന്നും തോമസ് ചാണ്ടി രാജിവച്ചതോടെ മുന്നണി ബന്ധം ശക്തിപ്പെട്ടതായും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News