ശാസ്ത്രമേള നാളെ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കാട്: നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്ഷണശാലയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാലുകാച്ചല്‍ നടന്നു. നാളെ രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കോഴിക്കോട് നഗരം സ്‌കൂള്‍ ശാസ്ത്ര മേളയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. എട്ട് വേദികളിലും പന്തല്‍ പ്രവൃത്തി പൂര്‍ത്തിയായി വരുന്നു. ഗുജറാത്തി സ്‌കൂളിലും ബിഇഎം സ്‌കൂളിലും ഫുഡ് കോര്‍ട്ടുകള്‍ സജ്ജമായി.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാചകശാലയില്‍ പാല്‍ കാച്ചല്‍ നടന്നു. വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്.

കോഴിക്കോട് നഗരത്തിന് സമീപത്തെ 16 സ്‌കൂളുകളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.വാഹന സൗകര്യത്തിനായി 30സ്‌കൂള്‍ ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വേദികളിലും ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമാവും. ശാസ്ത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News