വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം; ഹോസ്റ്റല്‍ കെട്ടിടം കത്തിച്ചു

ചെന്നൈ: വിദ്യാര്‍ഥിനി ആത്മഹത്യയെ തുടര്‍ന്ന് ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം. വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു.

അര്‍ധരാത്രിയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളില്‍ തങ്ങുന്നുണ്ടെന്നാണ് വിവരം. 200ലേറെ പൊലീസുകാര്‍ രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലാണ്.

ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡി എന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും മോണിക്കയെ പുറത്താക്കിയിരുന്നു. പിന്നാലെയുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News