നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ വേഗത്തില്‍ നടത്തണമെന്ന് അന്വേഷണസംഘത്തിന്റെ ആവശ്യം; ‘പ്രത്യേക കോടതി സ്ഥാപിക്കണം, വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണം’

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തില്‍ നടത്തണമെന്ന് അന്വേഷണസംഘം സര്‍ക്കാരിനോട് ആവശ്യപ്പെടും.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടും.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാന്‍ സാധ്യതയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്നും അന്വേഷണസംഘം നിരീക്ഷിക്കുന്നു.

പീഡന കേസുകളില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശവും പൊലീസ് അപേക്ഷയില്‍ വ്യക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here