മുരുകന്റെ മരണം; ആറു ഡോക്ടര്‍മാര്‍ പ്രതികള്‍; ‘ഇവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു’

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചസംഭവത്തില്‍ ആറ് ഡോക്ടര്‍മാരെ പ്രതികളാക്കുമെന്ന് സൂചന. വിദഗ്ദ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കുമെന്നാണ് സൂചന.

ഇവര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തി

മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് പൊലീസ് കണ്ടത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.

വിദ്ഗദ ഡോക്ടര്‍മാരുടെ പാനല്‍ മുരുകന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡോക്ടര്‍മാരെ പ്രതികളാക്കുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനമെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News