ഓയില്‍ പാം ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമം; കോണ്‍ഗ്രസുകാരിയായ ജീവനക്കാരി പീപ്പിളിന്റെ ഒളിക്യാമറയില്‍

കൊല്ലം: ഓയില്‍ പാം ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമം.

തട്ടിപ്പിന് നേതൃത്വം നല്‍കുന്ന ഓയില്‍ പാമിലെ ജീവനക്കാരിയെ പീപ്പിള്‍ വാര്‍ത്താ സംഘം ഒളിക്യാമറയില്‍ കുടുക്കി. താന്‍ 1 ലക്ഷം രൂപ നല്‍കിയാണ് ജോലിക്ക് കയറിയതെന്നും താന്‍ കോണ്‍ഗ്രസുകാരിയെന്നും യുവതി വെളിപ്പെടുത്തി.

ഓയില്‍പാമിന്റെ ഏരൂര്‍ എസ്റ്റേറ്റിനു സമീപത്തുവെച്ചാണ് ഇതേ എസ്റ്റേറ്റിലെ ജീവനക്കാരിയായ ഷീബയെ പീപ്പിള്‍ ടിവി വാര്‍ത്താസംഘം കണ്ടത്.

അസിസ്റ്റന്റ് മാനേജര്‍, വര്‍ക്കര്‍ തസ്തികയില്‍ ജോലി ഒഴിവുണ്ടെന്നും നിങ്ങള്‍ എ.എം ജോലി സ്വീകരിക്കുന്നതാണ് നല്ലതെന്നും അഡ്വാന്‍സായി 2 ലക്ഷം രൂപയും, ജോലി കിട്ടികഴിഞ്ഞ് ബാക്കി 5 ലക്ഷവും നല്‍കണമെന്നും ഇവര്‍ പറഞ്ഞു.

പേരിന് എല്ലാവരേയും വിളിച്ചു കൂട്ടി കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസില്‍ വച്ച് അഭിമുഖം നടത്തുമെന്നും ഷീബ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയാണ് താന്‍ ജോലി നേടിയതെന്നും പറയുന്ന ഷീബ 7 ലക്ഷം രൂപയുടെ ഒരു വിഹിതം ബോര്‍ഡംഗങ്ങള്‍ക്ക് നല്‍കേണ്ടി വരുമെന്നും പറഞ്ഞു.

ജോലിക്കായി തന്നെ നിരവധിപേര്‍ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ യുവതി തന്റെ പക്കലുള്ള ഈ കവറുകളില്‍ അപേക്ഷകളാണെന്നും പീപ്പിള്‍ വാര്‍ത്താ സംഘത്തെ വിശ്വസിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News