അമ്മയെന്തെന്ന് പറയാതെ പറയുന്ന ചിത്രങ്ങള്‍; ഉള്ളുനോവിക്കുന്ന മാതൃത്വ ചിത്രങ്ങള്‍ കാണുക

നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. അമ്മയ്ക്കാകട്ടെ ആയിരം പിതാവിന്റെ സ്ഥാനവും. മാതൃത്വത്തിന്റെ മഹനീയത എന്തെന്ന് ഈ ചിത്രങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു.

പ്രസവ വേദന എന്തെന്ന് ഇനിയും കൃത്യമായി നിര്‍വചിക്കാന്‍ ആ വേദനയിലൂടെ കടന്നുപോയവര്‍ക്കോ ശാസ്ത്രത്തിനോ കഴിഞ്ഞിട്ടില്ല. സ്വന്തം കുഞ്ഞിന്റെ പിടച്ചില്‍ ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്.

ആ വേദനയുടെ ആഴവും നോവിനോടുവിലെ കണ്ണീര്‍ കലര്‍ന്ന പുഞ്ചിരിയും ഈ ചിത്രങ്ങള്‍ കാണുന്ന ആരുടെയും ഉള്ളൊന്ന് ഉലയ്ക്കും.


ഒരു അമ്മയെന്തെന്ന് പറയാതെ പറയുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് പ്രസവ രംഗങ്ങളുടെ ഫോട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ അന്താരാഷ്ട്ര സംഘടനയാണ്.

ഒരു കുഞ്ഞിന്റെ ജനനം അവര്‍ക്ക് ചുറ്റുമുള്ള ലോകത്തെ എങ്ങനെ മാറ്റിമറിയ്ക്കുന്നുവെന്ന് 2017ലെ മത്സരത്തില്‍ വിജയിച്ച ഫോട്ടോകള്‍ കാട്ടിത്തരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News