അങ്കമാലിക്കു ശേഷം ഈ.മ.യൗ; കാണാം ടീസര്‍

പേരില്‍ പുതുമയുമായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിന്റെ ടീസര്‍ പുറത്തിറങ്ങി.നടന്‍ ജയസൂര്യയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്.

ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 18ദിവസം കൊണ്ടാണ് ഈ.മ.യൗ ലിജോ ജോസ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്റെ പ്രത്യേകത.

പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. പി.എഫ്. മാത്യൂസിന്റേതാണു തിരക്കഥ. ക്യാമറ: ഷൈജു ഖാലിദ്.

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍.

മറ്റുള്ളവരെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍നിന്നു തന്നെ കണ്ടെത്തിയ പുതുമുഖങ്ങളാണ്. ചിത്രം ഡിസംബറോടെ തിയ്യേറ്ററിലെത്തുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News