ദിലീപിന്‍റെ കുറ്റപത്രം സംബന്ധിച്ച് പീപ്പിള്‍ ടിവി ന്യൂസ് ആന്‍റ് വ്യൂവ്സ് ചര്‍ച്ചയ്ക്കിടെയാണ് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി റിയാസും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിനിമാമംഗളം ചീഫുമായ പല്ലിശ്ശേരിയും ഏറ്റുമുട്ടിയത്.
വസ്തുതകള്‍ അറിയാതെയാണ് ദിലീപിനെ എല്ലാവരും ദ്രോഹിക്കുന്നതെന്നും സിനിമാമംഗളം ഒരു ഇക്കിളി പ്രസിദ്ധീകരണം ആണെന്നുമുള്ള റിയാസിന്‍റെ നിലപാടാണ് പല്ലിശ്ശേരിയെ ചൊടിപ്പിച്ചത്.
എന്നാല്‍ റിയാസിനെതിരെ കടുത്ത ആരോപണമാണ് പല്ലിശ്ശേരി തൊടുത്തുവിട്ടത്. ‘ റിയാസ് കൊടുംകുറ്റവാളിയാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട റിയാസ് സുരക്ഷിത താവളം തേടിയാണ് ദിലീപ് ഫാന്‍ അസോസിയേഷനിലെത്തിയത്.
ഇത്തരം ഗുണ്ടകളുടെ വലയമാണ് ദിലീപിനൊപ്പമുള്ളത്. പലതും തുറന്നെഴുതിയിട്ടുള്ള തന്‍റെ ജീവനുപോലും ഭീഷണിയാണെന്നും പല്ലിശ്ശേരി തുറന്നടിച്ചു.
തനിക്കെതിരെ ഏതെങ്കിലും സ്റ്റേഷനില്‍ കേസുണ്ടെങ്കില്‍ തെളിയിക്കാന്‍ റിയാസ് വെല്ലുവിളിച്ചു. പല്ലിശേരി പച്ചക്കള്ളം പുലമ്പുകയാണെന്നും തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യുമെന്നും റിയാസ് ആഞ്ഞടിച്ചു.
ദിലീപിനെതിരായ കുറ്റപത്രം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുമെന്നും ഒരാശങ്കയും ആരാധകര്‍ക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here