ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് തടവുശിക്ഷ; സിപിഐഎം പ്രവര്‍ത്തകന്‍ അഷറഫിനെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: തലശ്ശേരി പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസില്‍ ആറ് ആര്‍.എസ.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപരന്ത്യം തടവുശിക്ഷ. തലശ്ശേരി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ആര്‍എസ്എസുകാരായ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതികളും 75,000 രൂപ വീതം പിഴയൊടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ചാണ് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്.

പാനൂര്‍ ടൗണിലുള്ള കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയ അഷ്‌റഫിനെ ആര്‍എസ്എസിന്റെ ക്രിമിനല്‍സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News