മണ്ഡലക്കാല വ്രതം ജീവിതചര്യയുടെ ഭാഗമാക്കാം: തന്ത്രി കണ്ഠര് മഹേഷ് മോഹനര്

ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും  41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര്  മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി പാലിക്കുന്ന ഈ വ്രതാനുഷ്ഠാനങ്ങളില്‍ പലതും മനസിന്റെ ശുദ്ധിക്കും ശരീരത്തിന്റെ ഗുണത്തിനും സഹായകരമാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തി അനുയോജ്യമായ ചിട്ടകള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.
അയ്യപ്പ ദര്‍ശനത്തിലൂടെ പകര്‍ന്നുകിട്ടുന്ന സ്വാമി ചൈതന്യത്തിന് പൂര്‍ണത ലഭിക്കാന്‍ 41 ദിവസത്തെ വ്രതാനുഷ്ഠാനം അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന പലരും ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് വ്രതാനുഷ്ഠാനമെടുത്ത് ശബരിമലയില്‍ വരുന്നുണ്ട്. അതുപോലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കാനനപാതയിലൂടെ സ്വാമി ദര്‍ശനത്തിന് എത്തുന്നുണ്ട്.
പമ്പയില്‍ ഭക്തര്‍ തുണി ഒഴുക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധം
എല്ലാ ആചാരങ്ങള്‍ക്കു പിന്നിലും ഒരു ശാസ്ത്രമുണ്ട്. പമ്പയില്‍ ഭക്തര്‍ തുണി ഒഴുക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല. അങ്ങനെ ചെയ്യുന്നതുകൊണ്ട് എന്താണ് ഗുണമെന്ന് ഭക്തര്‍ തന്നെ സ്വയം ചിന്തിക്കണം എന്ന് തന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും ഉള്‍പ്പെടേണ്ട ആവശ്യമില്ല എന്നിരിക്കെ അത്തരം വസ്തുക്കള്‍ എന്തിനാണ് ശബരിമലയിലേക്ക് കൊണ്ടുവരുന്നതെന്ന് ഓരോ ഭക്തനും ചിന്തിക്കണം. പരിസ്ഥിതി സംരക്ഷിക്കാനും ശബരിമലയുടെ പരിപാവനത കാത്തുസൂക്ഷിക്കാനും ഓരോ അയ്യപ്പ ഭക്തനും ബാധ്യതയുണ്ട്. അയ്യപ്പനോടുള്ള ഭക്തി ഈ രീതിയിലും കാഴ്ചവയ്ക്കാം എന്ന സത്യം ഭക്തര്‍ മനിസിലാക്കണം എന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.
സോപാനത്ത് സാന്ധ്യശോഭയില്‍ പുഷ്പഗന്ധവും
ശബരിമല: വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന് ശബരിമലയിലെ പ്രധാന വഴിപാടാണ് പുഷ്പാഭിഷേകം. ദിവസം ശരാശരി 30 പുഷ്പാഭിഷേകങ്ങള്‍ വരെ നടക്കാറുണ്ട്. തിരക്കേറുമ്പോള്‍ ഇത് 50 ലേറെ ആയി ഉയരും. ഏഴിനം പൂക്കള്‍കൊണ്ടാണ് അഭിഷേകം. എല്ലാ പൂവുകളും പുഷ്പാഭിഷേകത്തിന് ഉപയോഗിക്കില്ല. തെച്ചി, റോസ്, മുല്ല, അരളി, കൂവളം, താമര, ജമന്തി എന്നിവയാണ് ഉപയോഗിക്കുന്നത്. ആറ് കൂട പൂവുകളാണ് ഒരു അഭിഷേകത്തിന് ഉപയോഗിക്കുന്നത്. 10,000 രൂപയാണ് നിരക്ക്. അയ്യപ്പന് ചാര്‍ത്താന്‍ പൂമാല, ഏലയ്ക്കാമാല, കിരീടം, വിശറി, രാമച്ചമാല എന്നിവയും ലഭ്യമാണ്. വഴിപാടുകള്‍ നേരിട്ടും ഓണ്‍ലൈനായും ബുക്ക് ചെയ്യാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News