‘ഒടിയന്‍’ എന്ന ബിഗ്ബജറ്റ് ഫാന്റസി ത്രില്ലറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വീണ്ടും
മോഹന്‍ലാല്‍. ഒടിയനില്‍ ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച, മരവിപ്പിച്ച ഒരുപാട് ഓര്‍മ്മകളുണ്ടെന്ന് ഫേസ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍ മനസ്സുതുറന്നു.
കരിമ്പന കാറ്റിന്റെ ഇരമ്പലില്‍ ഒടിയന്‍ മാണിക്യന്റെ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയാണ് മോഹന്‍ലാല്‍.
വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജുവാര്യര്‍ വില്ലന് ശേഷം മോഹന്‍ലാലിന്റെ നായികയുമാകുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here