ഓഹരി സൂചികകള്‍ നേട്ടം തുടരുന്നു

മുംബൈ: ഓഹരി സൂചികകള്‍ ഇന്നും നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 26.53 പോയന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയന്റ് നേട്ടത്തില്‍ 10,348.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിലയന്‍സ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എന്നാല്‍ ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരികള്‍ക്ക് നേട്ടം കാണാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here