എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുന:പ്രവേശനം എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും: വൈക്കം വിശ്വന്‍

തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍സിപി എംഎല്‍എയുമായ എ കെ ശശീന്ദ്രന്റെ മന്ത്രിസഭാ പുന:പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.

എകെ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമൊന്നാവശ്യപ്പെട്ട് എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.എല്‍ഡിഎഫ് യോഗം ചേരുമോ എന്നുള്ളത് ഇപ്പോള്‍ പറയാനാകില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ ധാര്‍മികതയുടെ പ്രശ്‌നമാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും ഉയര്‍ത്തുന്നത്.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും കോണ്‍ഗ്രസിന് മുഖത്തേറ്റ അടിയാണ്.

അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പൂഴിക്കടകന്‍ തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News