അതെ ആളിത്തിരി പിശകാ; മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിന്റെ തകര്‍പ്പന്‍ ടീസര്‍; ആവേശ വരവേല്‍പ്പ് നല്‍കി ആരാധകര്‍

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ പുറത്തിറങ്ങി.
ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി.

ക്രിസ്മസ് റിലീസ് ചിത്രത്തിന്റെ ടീസര്‍ മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തില്‍ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.

ഉണ്ണി മുകുന്ദന്‍ പൊലീസ് ഉദ്യോഗസ്ഥനായ ജോണ്‍ തെക്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാര്‍, ഗോകുല്‍ സുരേഷ്, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വന്‍ താരനിരയുമുണ്ട്.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം. ഡിസംബര്‍ 21ന് റിലീസാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News