ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്; വീഡിയോ പുറത്ത്

ബിഎസ്പിക്ക് അനുകൂലമായി ചെയ്ത വോട്ട് ബിജെപിക്ക് അനുകൂലമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പോളിംഗ് തടസ്സപ്പെട്ടു. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കൃത്രിമം കണ്ടെത്തിയത്. ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടര്‍ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.

തസ്ലിം അഹമ്മദ് എന്ന വോട്ടര്‍ ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ചെയ്ത വോട്ട് ബിജെപി സ്ഥാനാര്‍ഥിക്കാണ് പോയത്.

ഇയാള്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ വോട്ട് ബിജെപിക്കാണെന്ന്് മെഷിന്‍ കാണിച്ചു. ഇതേത്തുടര്‍ന്ന് മണിക്കൂറോളം സമയം ഇയാള്‍ കാത്തിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.പിന്നീട്

വോട്ടര്‍മാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിന്‍ മാറ്റി. മെഷിന്‍ തകരാറാണെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ബോധപൂര്‍വ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

ബിഎസ്പിക്ക് അനുകൂലമായി ചെയ്ത വോട്ട് ബിജെപിക്ക് അനുകൂലമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News