യുപി തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍ കൃത്രിമം; ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക്

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പോളിംഗ് തടസ്സപ്പെട്ടു. ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പിലാണ് കൃത്രിമം കണ്ടെത്തിയത്. ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടര്‍ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.

ബുധനാഴ്ച ആരംഭിച്ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് മീറത്തിലും ആഗ്രയിലും തിരിമറി നടന്നതായി കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ആര്‍ക്ക് ചെയ്താലും ബിജെപിക്ക് ലഭിക്കുന്ന വിധത്തില്‍ യന്ത്രം ക്രമീകരിച്ചിരുന്നതായി പ്രതിപക്ഷപാര്‍ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആ തെരഞ്ഞെടുപ്പില്‍ 403ല്‍ 325 സീറ്റും നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് പുറത്തു കൊണ്ടുവന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

വോട്ടര്‍മാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിന്‍ മാറ്റി. മെഷിന്‍ തകരാറാണെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ബോധപൂര്‍വ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News