ജൂലി 2 മലയാളത്തിന്റെ പ്രിയ നടിയുടെ ജീവിതമോ; സിനിമക്കു പിന്നിലെ സത്യമെന്ത്; പ്രതികരിച്ച് താരം

1990കള്‍ക്കും 2000 ത്തിനുമിടയില്‍ അഭ്രപാളികളില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍
അണിയറപ്രവര്‍ത്തകര്‍ പേര് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ നടി ആരാണെന്നതിനെക്കുറിച്ചുള്ള ക്ലൂ അണിയറപ്രവര്‍ത്തകര്‍ നല്‍കയിട്ടുമുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

ആരാണ് ആ നടിയെന്ന് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയുണ്ടായി. ആ നടി തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആരാധകരുടെ മനം കവര്‍ന്ന നഗ്മയാണെന്നാണ് കണ്ടെത്തല്‍. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്.

മലയാളത്തില്‍ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം ചതുരംഗം എന്നീ ചിത്രങ്ങളിലും നഗ്മ അഭിനയിച്ചിരുന്നു.

തമിഴിലും തെലുങ്കിലുമായി ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങളെ നഗ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

നഗ്മയും ശരത് കുമാറും തമ്മിലുള്ള പ്രണയവും ശരതിന്റെ ഭാര്യ വിവാഹ മോചനം നേടിയതുമൊക്കെ വിവാദമായിരുന്നു. ആ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയ നഗ്മ പിന്നീട് രവി കിഷനുമായി പ്രണയത്തിലായി.

പിന്നീട് ബോജ്പുരി സിനിമകളിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമയുടെ കഥയെകുറിച്ചറിയില്ലെന്നാണ് നഗ്മ പ്രതികരിച്ചത്. സിനിമയുടെ റിലീസിനു ശേഷം പ്രതികരിക്കാമെന്നും താരം വ്യക്തമാക്കി.

മലയാളത്തില്‍ ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം ചതുരംഗം എന്നീ ചിത്രങ്ങളിലും നഗ്മ അഭിനയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News