കോടതിയില്‍ മീനൂട്ടി ബ്രഹ്മാസ്ത്രമാകുമോ? പുതിയ കരുനീക്കങ്ങളുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ വിധി മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്. ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നുമാണ് പോലീസിന്റെ നിഗമനം.

മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഞ്ജു കോടതിയിലെത്തുന്നത് ഏത് വിധേനയും തടയാനാണ് പ്രതിഭാഗം നീക്കം. മഞ്ജു കോടതിയിലെത്തിയാല്‍ കുടുംബ പ്രശ്നങ്ങള്‍ സ്വാഭാവികമായും കോടതിയുടെ പരിഗണനയില്‍ വരും.

ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നാണ് ദിലീപിന്റെ വാദം.

മീനൂട്ടിയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം ആലോചിക്കുന്നു. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഈ ആലോചന.

രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.

ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ മൊഴിയിലൂടെ ദിലീപിന് കഴിയുമെന്നും പ്രതിഭാഗം പ്രതീക്ഷിക്കുന്നു. .ഇവിടെയാണ് രാമന്‍പിള്ളയുടെ ബുദ്ധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News