ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല; എസ് ദുര്‍ഗ ഗോവന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

ഗോവന്‍ ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തില്ല.

ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേസ് പിന്നീട് പരിഗണിക്കും .

സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും , ഹര്‍ജി പരിഗണിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്, കേന്ദ്രസര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

മേള ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നും, ഇനി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ക്രമീകരണങ്ങളെ ബാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വാദം .

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഗോവന്‍മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. എന്നാല്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News