സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കി പൊലീസ്; റൂട്ട് മാര്‍ച്ച് നടത്തി

മണ്ഡലകാലത്തെ സുരക്ഷയുടെയും, ക്രമസമാധാനപാലനത്തിന്റെയും ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.

പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഫോറസ്റ്റ്, എക്സൈസ് തുടങ്ങി സന്നിധാനത്ത് ഡ്യൂട്ടിയിലുളള വിവിധ സുരക്ഷാവിഭാഗങ്ങളില്‍ നിന്നുളള ഇരുന്നൂറോളം സേനാംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സന്നിധാനം പോലീസ് കണ്‍ട്രോളര്‍ പി.കെ.മധുവിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച നടപ്പന്തല്‍, മരക്കൂട്ടം,ശരംകുത്തി, പാണ്ടിതാവളം,അന്നദാന മണ്ഡപം, ഭസ്മകുളം വഴി സന്നിധാനത്ത് തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here