സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് വര്‍ണാഭമായ തുടക്കം

കൗമാര പ്രതിഭകളുടെ സംഗമവേദിയായ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് കോഴിക്കോട് വര്‍ണാഭമായ തുടക്കം. ശാസ്ത്രമേളയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

പോയിന്റ് നില പുറത്തുവന്നപ്പോള്‍ സയന്‍സ് ശാസ്ത്രമേളയില്‍ 16 പോയിന്റോടെ കോഴിക്കോടും എറണാകുളവും പാലക്കാടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സാമൂഹ്യ ശാസ്ത്രമേളയില്‍ 15 പോയിന്റോടെ കാസര്‍ഗോഡ് ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മത്സരത്തിനിറങ്ങിക്കഴിഞ്ഞു.

ശാസ്ത്രോത്സവത്തിനെത്തിയ യുവ ശാസ്ത്രജ്ഞമാര്‍ ആവേശത്തിലാണ്. ശാസ്ത്രമേളയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

ഈ വര്‍ഷം മുതല്‍ ശാസ്ത്രമേളയില്‍ ആദ്യസ്ഥാനത്തെത്തുന്നവരുടെ പരീക്ഷണ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഓരോ മത്സരത്തില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ട്രോഫി നല്‍കുന്നുണ്ട്.

ഓരോ വിഭാഗത്തിലും ചാമ്പ്യന്‍മാരാക്കുന്ന ജില്ലകള്‍ക്കു നല്‍കാനായി മൊത്തം 30 ട്രോഫികളുമുണ്ട്. ശാസ്ത്രോത്സവം പ്ലാസ്റ്റിക് രഹിതമാക്കാന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി 8 വേദികളിലായി 120 വളന്റിയര്‍മാര്‍ നിയോഗിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel