ആഷസില്‍ ആശ്വാസം ആര്‍ക്ക്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം

ബ്രിസ്‌ബെയ്ന്‍: ലോകപ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അത്യന്തം ആവേശകരമാകുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമെന്ന് വിശേഷിപ്പിക്കാം.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 302 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ തകര്‍ന്നടിയുകയായിരുന്നു. 76 റണ്‍സെടുക്കുന്നതിനിടയില്‍ കംഗാരുപ്പടയ്ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു.

എന്നാല്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പ്രത്യാക്രമണം നടത്തിയതോടെ ഓസീസിന് ആശ്വാസമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന മെച്ചപ്പെട്ട നിലയിലാണ്.

64 റണ്‍സുമായി സ്റ്റീവ് സ്മിത്തും 44 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റ് 5 റണ്‍സിനും ഡേവിഡ് വാര്‍ണര്‍ 26 റണ്‍സിനും പുറത്തായി. 11 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയ്ക്കും 14 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനും പിടിച്ചുനില്‍ക്കാനായില്ല.

നേരത്തെ 4 വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച സ്‌കോറിലേക്ക് കുതിക്കാനായില്ല. അര്‍ധസെഞ്ചുറി നേടിയ സ്‌റ്റോന്‍മാന്‍, വിന്‍സെ, ഡേവിഡ് മലന്‍ എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് മുന്നൂറ് കടന്നത്.

സ്‌റ്റോന്‍മാന്‍ 53 റണ്‍സും വിന്‍സെ 83 റണ്‍സും മലന്‍ 56 റണ്‍സും നേടിയതാണ് സന്ദര്‍ശകര്‍ക്ക് ആശ്വാസമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News