എസ് ദുർഗയുടെ പ്രദർശന യോഗ്യത ജൂറി കണ്ട് തീരുമാനമെടുക്കണം; ഹൈക്കോടതി നിർദേശം

കൊച്ചി: എസ് ദുർഗ ചിത്രത്തിന്റെ പ്രദർശന യോഗ്യത ജൂറി കണ്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബഞ്ച് .

രാവിലെ കേസ് പരിഗണിച്ചപ്പോൾ സിംഗിൽ ബഞ്ച് ഉത്തരവിൽ കേന്ദ്രം സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

ജൂറി കണ്ട് തീരുമാനം എടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ രാവിലെ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം ചീഫ് ജസ്റ്റീസിന്റെ ചേംബറിൽ ഹർജി വീണ്ടും പരിഗണിച്ചു .

ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് , ചിത്രത്തിന്റെ പ്രദർശന യോഗ്യത ജൂറി കണ്ട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.

സെൻസർ ചെയ്ത കോപ്പിയാണ് ജൂറി കാണേണ്ടതെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് .ആൻറണി ഡൊമിനിക് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here