വാക്സിഷേനനെതിരെ ഒരു കൂട്ടര്‍ ആസൂത്രിത നീക്കം നടത്തുന്നു; ആര്‍ക്കുവേണ്ടിയാണ് ഇവര്‍ ജീവനക്കാരെ അക്രമിക്കുന്നത്; വിരട്ടല്‍ വേണ്ട; മന്ത്രി കെ കെ ശൈലജ

കൊച്ചി : സംസ്ഥാനത്ത് റൂബെല്ലാ വാക്സിഷേനനെതിരെ ഒരു കൂട്ടര്‍ ആസൂത്രിത നീക്കം നടത്തുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവഃ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സംഭവത്തില്‍ കര്‍ശനമായ നടപടി കൈക്കൊള്ളാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ അടിയന്തിര ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ 2 പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു.

സംഘത്തിലെ മറ്റുള്ളവരെ താമസംവിന അറസ്റ്റ് ചെയ്യും മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പലതരത്തിലും തടസ്സപ്പെടുത്തുവാന്‍ ഒരുകൂട്ടര്‍ആസൂത്രിതമായി മുന്നോട്ട് വന്നിട്ടുണ്ട്.

അവര്‍ പലപ്പോഴും ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും പടച്ചുവിട്ടിട്ടുണ്ട്.

എന്നാല്‍ കര്‍മ്മനിരതരായ ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥര്‍ അതിനെയെല്ലാം അതിജിവിച്ചതിന്റെ പരിണിതഫലമായാണ് പല മഹാരോഗങ്ങളേയും കേരളത്തില്‍ നിന്ന് തുരത്താന്‍ നമുക്കായതെന്ന് ഓര്‍ക്കണം.

ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എം ആര്‍ വാക്സിനേഷന്‍ ക്യാമ്പെയിന്‍ 90 ശതമാനം വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് ഈ ഉദ്യോഗസ്ഥരുടെ ഒന്നായുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

ആ പ്രതിബദ്ധതയെ അല്ലെങ്കില്‍ ലക്ഷ്യബോധത്തോടെയുള്ള ആ ഐക്യത്തെ തകര്‍ക്കുവാനുള്ള ഏതൊരു ശ്രമത്തിനേയും പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുവാന്‍ ഇതുകൊാന്നും ഇക്കൂട്ടര്‍ക്ക് കഴിയില്ല.

ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി തന്നെ സ്വീകരിക്കും. ജീവനക്കാരെ വിരട്ടി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താമെന്ന് ആരും കരുതണ്ട. കര്‍ശനമായിതന്നെ ഇതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News