ബിജെപിക്ക് മുട്ടിടിച്ചു; ഗുജറാത്തില്‍ നെട്ടോട്ടമോടുമ്പോള്‍ എങ്ങനെ ശീതകാല സമ്മേളനം നടത്തും

ദില്ലി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഡിസംബര്‍ 15മുതല്‍ ജനുവരി 5 വരെ ശീതകാല സമ്മേളനം ചേരും. നോട്ട് നിരോധനവും മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും പ്രതിപക്ഷം സഭയില്‍ ആയുധമാക്കും.

ഏറെ വിവാദങ്ങള്‍ക്കൊടുലിവാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഡിസംബര്‍ 14ന് അവസാനിക്കും. തെരഞ്ഞെടുപ്പിന് ശേഷം 14 ദിവസം ശീതകാല സമ്മേളനവും ചേരും.

സാധരണ നിലയില്‍ നവംബറില്‍ ചേരാറുള്ള ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈകിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

റാഫേല്‍ വിമാനക്കാരാര്‍, നോട്ട് നിരോധനം, ജിഎസ്ടി, അമിത് ഷായുടെ മകന്‍ ജയ്ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എന്നിവ സഭയില്‍ ഉയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവ്യസ്ഥയെ ബിജെപി താറുമാറാക്കുകയാണെന്ന് സിപിഐഎമ്മും വിമര്‍ശിച്ചിരുന്നു.

പ്രവാസികളുടെ വോട്ടവകാശം, ദേശീയ പിന്നോക്ക കമ്മീഷന് ഭരണഘടനാ പദവി, മുത്തലാഖ് വഴി വിവാഹ മോചനം നേടുന്നതിനെതിരെയുള്ള നിയമനിര്‍മാണം എന്നീ ബില്ലുകള്‍ സഭ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News