മീര വാസുദേവൻ പറഞ്ഞത് അടിസ്ഥാനരഹിതം; ജെബി ജംഗ്ഷനിൽ മീരയെ അപമാനിക്കുന്ന ഒരു ദൃശ്യവും ചേർത്തിട്ടില്ല; പ്രൊഡ്യൂസർ

തിരുവനന്തപുരം; ചലച്ചിത്ര താരം മീര വാസുദേവനെ അപമാനിക്കുന്ന ഒരു ദൃശ്യവും ജെബി ജംഗ്ഷനിൽ വന്നിട്ടില്ലെന്ന് പ്രൊഡ്യൂസർ അമൃത. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മീര വാസുദേവ് ജെബി ജംഗ്ഷനിൽ അതിഥി ആയെത്തുന്നത്.

ഓരോ അതിഥിയുടെയും പ്രൊഫെഷണൽ ജീവിതത്തിന്റെ അവലോകനവും അഭിമുഖത്തിന്റെ ഭാഗമായി അനാവരണം ചെയ്യും.

അത്തരത്തിൽ മീര വാസുദേവന്റെ അഭിനയ ജീവിതത്തിലെ ഒഴിച്ച് മാറ്റാനാകാത്ത സിനിമയായ തന്മാത്ര എന്ന ചിത്രവും അവലോകനത്തിന്റെ ഭാഗമായി പരാമർശിക്കപ്പെട്ടു.

തന്മാത്രയിൽ പ്രധാന രംഗങ്ങളിൽ ഒന്നാണ് മോഹൻലാൽ നഗ്നനായി അഭിനയിച്ച ഒരു രംഗം. സിനിമ റിലീസ് ചെയ്തപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട രംഗമായിരുന്നു അത്. കഥാപാത്ര പൂർണതക്കായി മോഹൻലാൽ ചെയ്ത ആ രംഗത്തിൽ മീരയുമുണ്ടായിരുന്നു.

വളരെ ബോൾഡ് ആയി ചെയ്യേണ്ട ആ രംഗത്തിനു തനിക്കു ധൈര്യം തന്നത് മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായ മോഹൻലാൽ തന്നെയാണെന്ന് മീര പറയുന്നു.

തന്മാത്ര എന്ന ചിത്രത്തിലെ ഏറെ ചർച്ച ചെയ്ത ഈ രംഗം എഡിറ്റിലൂടെ ചേർത്തു എന്നാണ് മീരയുടെ ആരോപണം. 12 വർഷം മുമ്പിറങ്ങിയ ചിത്രം ഇതിനകം ദശലക്ഷക്കണക്കിനു ആളുകളാണ് തിയ്യേറ്ററിലും അതല്ലാതെയും കണ്ടത്.

സെൻസർ ബോർഡിന്റെ അംഗീകാരത്തോടെയാണ് ഈ ദൃശ്യങ്ങൾ സിനിമയിൽ ചേർത്തതും.

പ്രോഗ്രാമിന്റെ പൂർണതക്കു ചലച്ചിത്ര ദൃശ്യങ്ങൾ പോസ്റ്റ്‌ പ്രൊഡക്ഷനിൽ ചേർക്കുന്നത് സ്വാഭാവികമാണ്. മീരക്ക് അതിനെതിർപ്പുണ്ടെങ്കിൽ ടെലികാസ്റ്റിൽ അത് എഡിറ്റ്‌ ചെയ്ത് നീക്കാനുമാകും.

അതിഥികളുടെ ആവശ്യങ്ങളെ മാനിക്കുന്ന പ്രോഗ്രാം ആണ്‌ ജെബി ജംഗ്ഷൻ. മീര വാസുദേവനുമായുള്ള അഭിമുഖമടങ്ങുന്ന ജെബി ജംഗ്ഷൻ സംപ്രേഷണം ചെയ്യാനിരിക്കുന്നെ ഉള്ളൂ. സംപ്രേഷണം ചെയ്യുന്നതിന് മുമ്പുള്ള ഇപ്പോഴത്തെ വിവാദം അനാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News